അഭിമാനക്കൊല: 15കാരിയെ സഹോദരന്മാര്‍ കൊന്നു
ലഖ്‌നൊ: പ്രണയ ബന്ധത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും അഭിമാനക്കൊല. പതിനഞ്ചുകാരിയെ മൂന്ന് സഹോദരന്മാര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി യമുന നദിയിലെറിഞ്ഞു. സ്വന്തം ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് കൊലപാതകം. നോയിഡയിലെ മാന്‍ഗ്രോലില്‍ ഗ്രാമത്തിലാണു സംഭവം.
ഗ്രാമത്തിലെ കടയില്‍ ജോലി ചെയ്യുന്ന യുവാവുമായി പ്രണയബന്ധത്തിലായിരുന്ന സീമയാണു സഹോദരങ്ങളുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സീമയുടെ സഹോദരന്മാരായസുഭാഷ്, ലളിത്, വികാസ് എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 28നു യുവാവുമൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു യുവാക്കള്‍ മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications