ഹസന് വിഎസിന്റെ മറുപടി

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ സി.പി.എമ്മില്‍ തന്നെയുണ്ടെന്ന കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തന്നെ കുറിച്ച് പറയുന്നത് കാര്യമാക്കേണ്ടതില്ല. പല കേസുകളിലും ഉള്‍പ്പെട്ടവരാണിവര്‍. അതിനാല്‍ അതൊന്നും ശ്രദ്ധിക്കേണ്ടതില്ല- സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലെത്തിയ വിഎസ് പറഞ്ഞു.
വിജിലന്‍സ് കേസിനെതിരെ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് 'വരട്ടെ' എന്നായിരുന്നു വി.എസിന്റെ മറുപടി.












Click it and Unblock the Notifications