രാഹുല്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലിറങ്ങും

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രം പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ രാഹുല്‍ ആവശ്യപ്പെടുകയാണെങ്കില്‍ എന്തിനും തയാറാണ്. രാഹുല്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും പ്രിയങ്ക പറഞ്ഞു.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്ക്കുറിച്ച് ചിന്തിച്ചിട്ടില്ല. സഹോദരനെ സഹായിക്കാന്‍ എന്തും ചെയ്യും. രാഹുല്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതുമായ എല്ലാ സഹായങ്ങളും ചെയ്യും. എനിക്ക് രാഹുലിനെ എത്രത്തോളം സഹായിക്കാന്‍ സാധിക്കുമെന്ന് രാഹുലിന് അറിയാമെന്നും പ്രിയങ്ക പറഞ്ഞു..












Click it and Unblock the Notifications