സഹീര്‍ ഖാന്‍ മിന്നുകെട്ടിനൊരുങ്ങുന്നു

പ്രമുഖ നര്‍ത്തകി ദക്ഷാ സേത്തിന്റെ മകളായ ഇഷാ ഷര്‍വാണി സുഭാഷ് ഗായി ഒരുക്കിയ കിസ്‌നയില്‍ വിവേക് ഒബ്‌റോയിയുടെ നായികയായിട്ടാണ് ബോളിവുഡിലെത്തുന്നത്. 2005ല്‍ ഓസ്‌ട്രേലിയന്‍ പര്യടത്തിന് ഇന്ത്യന്‍ ടീം പുറപ്പെടുന്നതിനു തൊട്ടു മുന്‍പാണു സഹീറും ഇഷയും പരിചയപ്പെട്ടത്.
ഒരു ചടങ്ങില്‍ നൃത്തമാടുന്നതിനിടെയാണ് സഹീറിന്റെ കണ്ണുകള്‍ ഇഷയില്‍ ഉടക്കുന്നത്. ഇവരുടെ സൗഹൃദം പ്രണയമായി വളരാന്‍ അധികം താമസുണ്ടായില്ല. സഹീറാണ് ഇഷയോടുള്ള പ്രണയം തുറന്നു പറഞ്ഞത്. എന്നാല്‍, 2007ല്‍ ഇരുവരും അകന്നു. മൂന്നു വര്‍ഷത്തോളം അകല്‍ച്ച തുടര്‍ന്നു. 2010ല്‍ മധ്യ മംബൈയിലെ പാരെല്ലില്‍ സഹീര്‍ പുതിയ ഫ്‌ളാറ്റ് വാങ്ങിയതോടെ ബന്ധം വീണ്ടും ദൃഢമായി. കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു.
വിവാഹച്ചടങ്ങു സംബന്ധിച്ച് രണ്ടുപേരുടെയും വീട്ടുകാര്‍ സംസാരിച്ചുകഴിഞ്ഞു. മുംബൈയില്‍ ഒരുക്കുന്ന പാര്‍ട്ടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും ഏതാനും വിഐപികള്‍ക്കും മാത്രമാവും ക്ഷണമെന്നും സൂചനകളുണ്ട്.












Click it and Unblock the Notifications