മുത്തൂറ്റ് പോള്‍ വധം: കാരി സതീശന് ജാമ്യം
തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീശനു ജാമ്യം. കര്‍ശന വ്യവസ്ഥകളോടെയാണു ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാവണമെന്നും ജാമ്യ കാലയളവില്‍ മറ്റു കേസുകളില്‍ പ്രതിയാവരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയാണു ജാമ്യാപേക്ഷ പരിഗണിച്ചത്.
വധവുമായി ബന്ധപ്പെട്ടു രണ്ടു കേസുകളാണു സിബിഐ ചുമത്തിയത്. വധക്കേസില്‍ രണ്ടാംപ്രതിയും ഗൂഢാലോചനക്കേസില്‍ നാലാംപ്രതിയുമാണു സതീശന്‍.
13 പ്രതികളാണു കേസിലുള്ളത്. വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യമനുവദിച്ചിരുന്നു. വ്യവസ്ഥകള്‍ ലംഘിച്ചതിനാണു സതീശന്റെ ജാമ്യം റദ്ദാക്കിയത്. ഇതേത്തുടര്‍ന്നു വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരുന്നു. പലതവണ കേസ് മാറ്റിവച്ച ശേഷമാണു വിശദമായ വാദം കേട്ടത്.












Click it and Unblock the Notifications