പ്രണയം നടിച്ച് പീഡനം; ഓട്ടോഡ്രൈവര്‍ കുടുങ്ങി

ഇയാള്‍ വിദ്യാര്‍ഥിനിയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തിരുന്നു. വീട്ടില്‍ മാതാപിതാക്കളില്ലാതിരുന്ന സമയങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണിലേയ്ക്ക് വിളിയ്ക്കും. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇയാള്‍ പിറകുവശം വഴി അകത്തു കടക്കുകയായിരുന്നു പതിവ്.
കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലേയ്ക്ക് കയറുന്നത് കണ്ടുപിടിച്ച ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിയ്ക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് പുനലൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications