കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയില്‍ ചോര്‍ത്തല്‍ ഫാസിസമെന്ന് വിഎസ്

  • By Ajith Babu
Google Oneindia Malayalam News
VS Achuthanandan

ഇമെയില്‍ ചോര്‍ത്തല്‍ ഗൗരവമുള്ളത്: മജീദ്

/news/2012/01/17/kerala-kpa-majeed-against-snooping-muslim-emails-aid0167.html

കൊല്‍ക്കത്ത: മുസ്ലീം സമുദായത്തില്‍ പെട്ട ജനപ്രതിനിധികളുടേയും മറ്റ് രാഷ്ട്രീയ നേതാക്കളുടേയും പത്രപ്രവര്‍ത്തകരുടേയും ഇ മെയില്‍ ചോര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

വ്യക്തികളുടെ സ്വകാര്യതയില്‍ കൈകടത്തലും അവരുടെ സ്വാതന്ത്ര്യം നിഷേധിക്കലുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്പ്രകാരമാണ് ഇമെയില്‍ ചോര്‍ത്താന്‍ നടപടിയെടുത്തതും അതിനായി കേരള നേതാക്കളില്‍ നിന്ന് രഹസ്യ കോഡുകള്‍ സംഘടിപ്പിച്ചതുമെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.

ഭീകരപ്രവര്‍ത്തകരോ ഭീകര സംഘടനയുമായി ബന്ധമുള്ളവരോ ആണെന്ന വിവരം ലഭിച്ചത് കൊണ്ടാണോ ലീഗ് നേതാവ് വഹാബും സമദാനിയുമടക്കമുള്ളവരുടെ മെയിലുകള്‍ തുറന്ന് പരിശോധിച്ചതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം.

പട്ടികയില്‍ പേരുള്ളവരെ സംശയ ദൃഷ്ടിയോടെ കാണുകയും പീഡിപ്പിക്കുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും മോഡി സര്‍ക്കാറിന്റേയും പാതയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നും വി.എസ് ആരോപിച്ചു.

English summary
Opposition leader VS Achuthanadnan said that an intense investigation should be held on snooping on the emails of leading Muslim personalities of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X