ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊന്നു
കോന്നി: ഉറങ്ങി കിടന്ന ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കോന്നി ആനകുത്തി നെടുമ്പാറ ചരുവില്‍ ഭാസ്‌ക്കരന്റെ മകന്‍ ഉത്തമന്‍ (42) ആണ് ഭാര്യ സുജാത (38) യെ കഴുത്തറുത്തു കൊലപ്പെടുത്തിയത്.
സഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നെടുമ്പാറയിലെ കുടുംബവീട്ടില്‍ എത്തിയതായിരുന്നു സുജാത. കൊലപാതകത്തിന് ശേഷം രാവിലെ 6.30ഓടെ ഉത്തമനെ സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുടുംബകലഹമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ നിരന്തരം വഴക്കടിയ്ക്കാറുണ്ടായിരുന്നതായി കുട്ടികള്‍ പറയുന്നു. മിക്ക ദിവസവും ഉത്തമന്‍ മദ്യപിയ്ക്കുകയും വീട്ടിലെത്തി സുജാതയെ മര്‍ദ്ദിയ്ക്കുകയും ചെയ്യുമായിരുന്നു.
സുജാതയുടെ നിലവിളി കേട്ടുണര്‍ന്ന കുട്ടികള്‍ അമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കുട്ടികള്‍ ബഹളം വച്ചു. ഉടന്‍ തന്നെ അയല്‍ക്കാരെത്തി സുജാതയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിയ്ക്കുകയായിരുന്നു. അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു












Click it and Unblock the Notifications