കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയില്‍ ചോര്‍ത്തല്‍ ഗൗരവമുള്ളത്: മജീദ്

  • By Nisha Bose
Google Oneindia Malayalam News

KPA Majeed
മലപ്പുറം: മുസ്‌ലീം ലീഗ് നേതാക്കളുടെ ഇമെയില്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് ഗൗരവമുള്ള വിഷയമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അഭിപ്രായപ്പെട്ടു.

എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനാവില്ല. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തന്റെ പ്രതികരണം അറിയിയ്ക്കാമെന്നും മജീദ് പറഞ്ഞു.

മുസ്ലീം മതസ്ഥരായ 258 കേരളീയരുടെ ഇമെയിലുകള്‍ രഹസ്യമായി ചോര്‍ത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുടെ മുസ്ലിങ്ങളുടെ ഇമെയില്‍ വിവരങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം ചോര്‍ത്തുന്നതായി പ്രമുഖ മലയാളം വാരികയായ മാധ്യമം ആണ് റിപ്പോര്‍ട്ട് ചെയ്തത്.

യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ എംപി പിവി അബ്ദുള്‍ വഹാബിന്റേത് ഉള്‍പ്പെടെ സാധാരണ രാഷ്ട്രീയക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം ഇമെയിലുകള്‍ ഇങ്ങനെ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഒരു പെറ്റിക്കേസില്‍ പോലും അകപ്പെടാത്തവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ കടയ്ക്കല്‍ സര്‍ക്കാര്‍ കത്തിവയ്ക്കുന്നതെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.

English summary
Muslim League General Secretary KPA Majeed said that snooping on the emails of leading Muslim personalities of Kerala is a serious issue., മുസ്‌ലീം ലീഗ് നേതാക്കളുടെ ഇമെയില്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് ഗൗരവമുള്ള വിഷയമാ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X