പിള്ള-ഗണേഷ് പ്രശ്‌നം: ഇടപെടില്ലെന്ന് മജീദ്
തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയും മകന്‍ കെബി ഗണേഷ് കുമാറുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുസ്ലീം ലീഗ് ഇടപെടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
ഇക്കാര്യത്തില്‍ മന്ത്രി എംകെ മുനീര്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും മജീദ് പറഞ്ഞു. അച്ഛനും മകനും തമ്മിലുള്ള പ്രശ്‌നമായതിനാല്‍ മുസ്ലീം ലീഗിന് മധ്യസ്ഥത വഹിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗ് നേതാക്കളുടേതുള്‍പ്പെടെയുള്ള ഇമെയിലുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയെക്കുറിച്ച് വെറുതെ പ്രതികരിക്കാന്‍ കഴിയില്ലെന്ന് മജീദ് പറഞ്ഞു.
ഇമെയില്‍ ചോര്‍ത്തിയ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ സമരം വീണ്ടും തുടങ്ങാനുള്ള കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തെ കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും. ഈ വിഷയത്തില്‍ സമരമല്ല ചര്‍ച്ചയാണ് വേണ്ടതെന്നും മജീദ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications