കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയില്‍ ചോര്‍ത്തല്‍; അന്വേഷണത്തിന് ഉത്തരവിട്ടു

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാക്കളുള്‍പ്പെടെ 268 ഓളം പേരുടെ ഇമെയില്‍ ചോര്‍ത്തിയ വാര്‍ത്തയെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു.

മാധ്യമം പത്രത്തിലും മാധ്യമം വാരികയിലും ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി സെന്‍കുമാറിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മുസ്ലിം ലീഗ് നേതാക്കളുടെയും മുസ്ലിം മതസംഘടനകളിലെ പ്രമുഖരുടെയും മുസ്ലിം പത്രപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ 268 ഓളം പേരുടെ ഇമെയിലുകള്‍ ചോര്‍ത്താന്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് നിര്‍ദേശം നല്‍കിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. സിമി ബന്ധം കണ്ടെത്തണമെന്ന് നിര്‍ദേശിച്ചായിരുന്നുവത്രേ ആഭ്യന്തര വകുപ്പിന്റെ കത്ത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗത്തിന്റെ തിരുവനന്തപുരത്തെ ഹെഡ്ഓഫിസില്‍നിന്ന് 2011 നവംബര്‍ മൂന്നിന് അഡീഷനല്‍ ഡിജിപി (ഇന്റലിജന്‍സ്) എ. ഹേമചന്ദ്രനുവേണ്ടി സൂപ്രണ്ട് കെ.കെ. ജയമോഹനാണ് ഇമെയിലുകള്‍ ചോര്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇമെയില്‍ ചോര്‍ത്തപ്പെട്ട 268 പേരില്‍ 258 പേരും മുസ്ലിങ്ങളാണ്. മുസ്‌ലിം ലീഗ് എം.പി എ.പി അബ്ദുല്‍ വഹാബ് അടക്കമുള്ളവരുടെ ഇമെയിലുകള്‍ വരെ ചോര്‍ത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
Kerala Chief Minister Oommen Chandy ordered an investigation into a media report that the Special Branch of the state police had allegedly drawn up a plan to hack the personal e-mail of some prominent Muslim leaders and cultural personalities in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X