വയനാട് ചുരം നവീകരണം തുടങ്ങി
താമരശേരി: വയനാട് ചുരം റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതേത്തുടര്‍ന്ന ഒരു മാസത്തേയ്ക്ക് ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെറുവാഹനങ്ങള്‍ പണി നടക്കുന്നതിന്റെ മറുഭാഗത്തുകൂടി കടത്തിവിടും. കാര്‍, ജീപ്പ്, വാന്‍, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ പ്രവേശനമുണ്ട്. ബസ്, ലോറി തുടങ്ങിയ ഭാരവാഹനങ്ങള്‍ അനുവദിക്കില്ല. ഗതാഗതം നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ ചുരത്തില്‍ നിയോഗിക്കും.
പ്രവൃത്തിയെക്കുറിച്ച് യാത്രക്കാരെ അറിയിക്കാനായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ണാടകത്തിലെ ഗുണ്ടല്‍പ്പേട്ടില്‍ നിന്നും ബദല്‍ വഴികളിലൂടെ തിരിച്ചുവിടാന്‍ വയനാട് കളക്ടര്‍ കര്‍ണാടകത്തിലെ അധികൃതര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തേ ജനുവരി ആദ്യവാരത്തില്‍ പണി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് വൈകുകയായിരുന്നു.












Click it and Unblock the Notifications