മുല്ലപ്പെരിയാര്‍: ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

ഹര്‍ത്താല്‍ ഇടുക്കി ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കുകയാണ്. ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫും ബിജെപിയും ജില്ലയില്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ധാര്‍മിക പിന്തുണ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മറ്റു ജില്ലകളില്‍ ഹര്‍ത്താലിനു കാര്യമായ പ്രതികരണം ഇല്ല. തിരുവനന്തപുരത്ത് സ്വകാര്യവാഹനങ്ങള്‍ സാധാരണ നിലയില്‍ നിരത്തിലിറങ്ങി. ഓട്ടോ റിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. ബസ് സര്‍വീസുകളും സാധാരണ പോലെ നടക്കുന്നുണ്ട്. മധ്യകേരളത്തിലും ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല.
സ്വകാര്യബസുകള്‍ ഇന്ന് സാധാരണ നിലയില്‍ സര്‍വീസ് നടത്തുമെന്ന് കഴിഞ്ഞദിവസം തന്നെ ഓള്‍ കേരള ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷനും കരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചിരുന്നു. ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.
അവശ്യ സര്‍വീസുകളേയും സ്‌കൂള്‍ കലോത്സവം നടക്കുന്ന തൃശൂര്‍ കോര്‍പറേഷനേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ ജനങ്ങള്‍ സ്വയം ഏറ്റെടുത്തു വിജയിപ്പിക്കണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ. ജോയി നിരപ്പേല്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications