വിദേശികള്‍ക്കു നേരെ നഗ്നതാപ്രദര്‍ശനം
മങ്കൊമ്പ്(ആലപ്പുഴ): വിനോദയാത്രയ്‌ക്കെത്തിയെ വിദേശ സഞ്ചാരികള്‍ക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ഹൗസ്‌ബോട്ട് ജീവനക്കാരന്‍ അറസ്റ്റിലായി. തിരുവല്ല സ്വദേശി ടോമിച്ചനാ (37)ണ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൈനകരി കുപ്പപ്പുറം കായലിന്റെ ചിറയില്‍ രാത്രി കെട്ടിയിട്ടിരുന്ന ഹൗസ്‌ബോട്ടില്‍ ഡെന്‍മാര്‍ക്ക് സ്വദേശിയായ ഡൊമിനിക്കും ഭാര്യയും രണ്ടു കുട്ടികളും വിശ്രമിയ്ക്കുകയായിരുന്നു.
ഈ സമയത്ത് ടോമിച്ചന്‍ കുട്ടികളുടെ മുന്നില്‍ തന്റെ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നാണ് കേസ്. കുട്ടികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. രാത്രി 1.30ഓടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.












Click it and Unblock the Notifications