ആരുടെയും ഇമെയില്‍ ചോര്‍ത്തിയിട്ടില്ല: ഡിജിപി

പൊലീസിന്റെ അന്വേഷണത്തിലുള്ള വ്യക്തിയുടെ പക്കല്‍നിന്നു ലഭിച്ച 268 ഇമെയില്‍ ഐ.ഡിയില്‍നിന്ന് ഒരാളുടെ ഐഡന്റിറ്റിയോ വിലാസമോ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണു പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഹൈടെക് സെല്ലിലേക്ക് ഇവരുടെ അഡ്രസ് ശേഖരിക്കാന്‍ കത്തെഴുതിയത്.
പാസ്‌വേര്‍ഡോ ഇമെയിലുകളുടെ ഉള്ളടക്കമോ അറിയിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. ഇമെയില്‍ ഐ.ഡി. ആരുടേതാണെന്ന് അറിയാന്‍ വേണ്ടിയാണു കത്തയച്ചത്. അതില്‍നിന്നുതന്നെ മെയില്‍ ചോര്‍ത്തിയിട്ടില്ലെന്നതു വ്യക്തമാണ്.
ഇമെയില്‍ ഐ.ഡിയില്‍ പ്രതിപാദിക്കപ്പെട്ടവരേപ്പറ്റിയോ അവരുടെ നടപടികളെക്കുറിച്ചോ ഉള്ള അന്വേഷണവുമല്ല. ഇതു ബന്ധപ്പെട്ട ഇമെയില്‍ ഉടമകളുടെ സുരക്ഷിതത്വത്തിനും ഉപയുക്തമാണ്.
അന്വേഷണവിധേയനായ ആളിന്റെ പക്കല്‍നിന്നു ലഭിച്ച മുഴുവന്‍ ഇമെയില്‍ ഐ.ഡികളുടെയും വിലാസം ശേഖരിക്കാനാണു നിര്‍ദേശിച്ചത്. അതില്‍നിന്ന് ഒരാളുടെ പേരുപോലും ഒഴിവാക്കിയിട്ടില്ല. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെയും പേരുകള്‍ ഈ പട്ടികയിലുണ്ട്. മതപരമായ വേര്‍തിരിവു നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications