ക്വട്ടേഷന്‍ ആക്രമണം: മിത്ര സൂസന്‍ പിടിയില്‍

തിരുവല്ല റയില്‍വേ സ്‌റ്റേഷനു സമീപമുളള ബന്ധുവീട്ടില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ സി.ഐ. എം.എ നസീറാണു മിത്രയെ പിടികൂടിയത്. മിത്ര ബന്ധുവീട്ടിലുണ്ടെന്നു തിങ്കളാഴ്ച രാത്രി സി.ഐക്കു വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു വീട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ സി.ഐയുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പോലീസ് മിത്രയെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനാണ് റാന്നി ഇടമുറി ചാക്യാനിക്കല്‍ ലിജുവിനെ മിത്ര ഓമല്ലൂരിന് സമീപം മഞ്ഞനിക്കരയിലുളള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഫോണില്‍ വിളിച്ചു വരുത്തിയത്. ഇവിടെയെത്തിയ ലിജുവിനെ ക്വട്ടേഷന്‍ സംഘം വെട്ടിയും മര്‍ദ്ദിച്ചും മൃതപ്രായനാക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ലിജു ഇപ്പോഴും പരസഹയോത്തോടെയാണ് കഴിയുന്നത്.
റാന്നി സെന്റ് തോമസ് കോളജില്‍ അവസാനവര്‍ഷ ബി.എ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥിയായ മിത്രയുടെ സഹപാഠികളെ ലിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കോളെജില്‍ കയറി മര്‍ദിച്ചിരുന്നു. ഇതിനു പ്രതികാരമായിട്ടായിരുന്നു ക്വട്ടേഷന്‍ ടീമിനെ ഉപയോഗിച്ചുളള ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് റാന്നി സ്വദേശി ദിലീപ് മാത്യു (25), റാന്നി കോളജിലെ അവസാന വര്‍ഷ ടൂറിസം വിദ്യാര്‍ഥികളായ വടശേരിക്കര ഇടത്തറമുക്ക് നടുവത്ത് ഡേവിഡ് (റോബിന്‍20), നാരങ്ങാനം കണമുക്ക് പൊട്ടന്‍മലയില്‍ അരുണ്‍ (19) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു.












Click it and Unblock the Notifications