ഒഴിയണോ എന്ന് പാര്‍ട്ടി തീരുമാനിയ്ക്കും: വിഎസ്

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ താന്‍ കോണ്‍ഗ്രസുകാരുടെ പാത പിന്തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തുറയില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചത് തെറ്റായ നടപടിയാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ആലോചിയ്‌ക്കേണ്ടിയിരുന്നുവെന്നും വിഎസ് അഭിപ്രായപ്പെട്ടു.
കൊല്‍ക്കത്തയില്‍ കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കാനെത്തിയ വിഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
വിജിലന്‍സ് കേസില്‍ തന്റെ നിലപാടറിയിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചൊവ്വാഴ്ച സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു.
കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനിടെയാണ് വിഎസ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തു നല്‍കിയത്. ചട്ടവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിഎസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications