ഇന്റര്‍നെറ്റ് സമരം ശക്തം

ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയ ഇംഗ്ലീഷ് വെബ്‌സൈറ്റ് അടച്ചുപൂട്ടി പകരം കറുത്ത പ്രതലത്തില്‍ പ്രതിഷേധ സന്ദേശം എഴുതിവച്ചിരിക്കുകയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരേയുള്ള ഈ പോരാട്ടസമരത്തില്‍ നിരവധി വെബ്‌സൈറ്റുകള്‍ അണിചേര്‍ന്നതോടെ നടപ്പാക്കാന്‍ തുടങ്ങുന്ന നിയമം ഇന്റര്‍നെറ്റ് ലോകത്തെ ഹോട്ട് ടോപ്പിക്കായി.
റെഡിറ്റ്, ബോയിങ് ബോയിങ് തുടങ്ങിയ പ്രമുഖ സൈറ്റുകളും കരിനിയമത്തിനെതിരേ സമരം പ്രഖ്യാപിച്ച് ഓഫ്‌ലൈനിലേക്ക് മാറി. നിയമങ്ങള്‍ക്കെതിരേ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രതിഷേധം ഇരമ്പുകയാണ്. ഗൂഗിളും ട്വിറ്ററും സമരത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സമരത്തിന് ധാര്‍മികമായി പിന്തുണ നല്‍കുന്നുണ്ട്.












Click it and Unblock the Notifications