വൈറ്റ്ഹൗസിലേയ്ക്ക് ബോംബെറിഞ്ഞു?

റാലി നടത്തിയ പ്രതിഷേധകര്‍ വൈറ്റ്ഹൗസിനുള്ളിലേയ്ക്ക് ബോംബ് പോലൊരു വസ്തു എറിഞ്ഞതായാണ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തിയത്. കണ്ടെത്തിയ വസ്തു ബോംബ് സ്‌ക്വാഡ് പരിശോധിച്ചു വരികയാണ്.
ഈ സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.മിഷേല്‍ ഒബാമയുടെ നാല്‍പ്പത്തിഎട്ടാം ജന്‍മദിനം ആഘോഷിയ്്ക്കാനായി പുറത്തു പോയതായിരുന്നു ഇരുവരും.
എന്നാല്‍ സംഭവം നടക്കുമ്പോഴേയ്ക്കും ഇവര്‍ തിരിച്ചെത്തിയിരുന്നുവോ എന്ന കാര്യം അറിവായിട്ടില്ല. ഏതാണ്ട് ആയിരത്തോളം ആളുകളാണ് വൈറ്റ്ഹൗസിന് മുന്‍പില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയത്.












Click it and Unblock the Notifications