കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹൂ സ്ഥാപകന്‍ ജെറി യാങ് രാജി വെച്ചു

  • By Ajith Babu
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പ്രമുഖ സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ യാഹൂവിന്റെ സഹസ്ഥാപകന്‍ ജെറി യാങ് രാജിവച്ചു. യുഎസ് സ്വദേശിയായ ഡേവിഡ് ഫിലോയ്‌ക്കൊപ്പം 1995ലാണ് ജെറി യാങ് യാഹൂവിനു രൂപംനല്‍കിയത്. 2007 ജൂണ്‍ മുതല്‍ 2009 ജനുവരി വരെ അദ്ദേഹം യാഹൂവിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു. നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ജെറി.

മുന്‍ പേപാല്‍ എക്‌സിക്യൂട്ടീവായിരുന്ന സ്‌കോട്ട് തോംസണെ പുതിയ സിഇഒയായി യാഹൂ നിയമിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് ജെറി യാങ്ങിന്റെ അപ്രതീക്ഷിതമായ രാജിയെന്നത് ശ്രദ്ധേയമാണ്. യാഹൂവിനു പുറത്ത് തനിക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്താന്‍ സമയമായതായി രാജിപ്രഖ്യാപനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. അതേസമയം, കമ്പനിയുടെ നിലവിലെ ബോര്‍ഡിനു പിന്തുണ നല്‍കുമെന്നും തോംസണിന്റെ വരവില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ജെറി കൂട്ടിച്ചേര്‍ത്തു.

ഗൂഗിളിനെ മുന്നേറ്റം പ്രതിരോധിക്കാന്‍ യാഹുവിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ജെറി യാങിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

English summary
n what can be seen as a move to please shareholders, Jerry Yang, the co-founder of global internet giant has quit the company. He had started the company in 1995. He had faced ire recently for his proposals on ways to revive the struggling internet firm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X