കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊഡാക്ക് പാപ്പര്‍ ഹര്‍ജി നല്‍കി

  • By Ajith Babu
Google Oneindia Malayalam News

Kodak
ന്യൂയോര്‍ക്ക്: ലോകജനതയെ ചിത്രമെടുക്കാന്‍ പഠിപ്പിച്ച ഈസ്റ്റ്മാന്‍ കൊഡാക്ക് കമ്പനി എന്ന കൊഡാക്ക് പാപ്പര്‍ ഹര്‍ജി നല്‍കുന്നു.

950 മില്യണ്‍ ഡോളര്‍ കടത്തിലാണ് കമ്പനിയിപ്പോഴെന്നും കമ്പനിക്ക് നില്‍നില്‍ക്കുന്നതിന് ആവശ്യമായ തുക ഫണ്ടുകളിലൂടെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതെന്ന് സിഇഒ അന്റോണിയോ പെരെസ് പറഞ്ഞു. 131 വര്‍ഷം പഴക്കമുള്ള കൊഡാക്ക് കമ്പനി ഫോട്ടോഗ്രാഫിക് രംഗത്തെ അതിയകായന്മാരായിരുന്നു.

ഫോട്ടോഗ്രാഫി രംഗത്തെ മറ്റു കമ്പനികളുമായി മത്സരിച്ച് മുന്നേറാന്‍ കഴിയാഞ്ഞതാണ് കൊഡാക്കിന് തിരിച്ചടിയായത്. ഫിലിമുപയോഗിച്ചുള്ള ഫോട്ടോഗ്രാഫി രംഗത്തെ അതികായകരായിരുന്നെങ്കിലും ഡിജിറ്റല്‍ വിപ്ലപത്തിനൊപ്പിച്ച ചുവടുമാറ്റാന്‍ കഴിയാഞ്ഞതാണ് കൊഡാക്കിന് തിരിച്ചടിയായത്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ കൊഡാക് 2003 മുതല്‍ 13 നിര്‍മ്മാണ യൂണിറ്റുകളും 130 പ്രോസസിംഗ് ലാബുകള്‍ അടച്ചു പൂട്ടുകയും 47,000 ജീനവക്കാരെ പിരിച്ചുവിടുകയും ചെയ്തു.

പാപ്പര്‍ ഹര്‍ജി നല്‍കുന്നതോടെ കമ്പനിയിലെ ഇപ്പോഴത്തെ 19,000 ജീവനക്കാരുടെ ഭാവി ഇരുളുകയാണ്.

English summary
Eastman Kodak Co. filed for Chapter 11 bankruptcy protection in New York early Thursday morning, after the struggling photography icon ran short on cash needed to fund a long-sputtering turnaround
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X