സോണി 'കൊലവെറി'യെ ട്രേഡ്മാര്‍ക്ക് ആക്കുന്നു

ഗാനത്തിലെ 'വൈ ദിസ് കൊലവെറി ഡി' എന്ന ആദ്യവരിയാണ് സോണി ട്രേഡ്മാര്‍ക്കായി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സിനിമാ ഗാനത്തിന്റെ ആദ്യവരി ട്രേഡ്മാര്‍ക്കാകുന്നത്.
ഇത് നല്ലൊരു നീക്കമാണെന്നും ഇത്തരത്തില്‍ ഇന്ത്യന്‍ സംഗീത ലോകത്തുനിന്നും ഒരു ഗാനം ട്രേഡ് മാര്‍ക്ക് ആകാന്‍ പോകുന്നത് ഇതാദ്യമാണെന്നും പേറ്റന്റ് സ്ഥാപനം ക്ലോസര്‍ 2പേറ്റന്റ്‌സ് സിഇഒ അഭിഷേക് പാണ്ഡുരംഗി പറഞ്ഞു. ഡിസംബര്‍ ആദ്യവാരത്തില്‍ മുംബൈയിലാണ് സോണി ഇതിനായുള്ള അപേക്ഷ നല്‍കിയത്.
ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന '3' എന്ന തമിഴ് ചിത്രത്തിനായി നടന്‍ ധനുഷ് പാടിയ ഗാനം ഭാഷാ ഭേദമെന്യേ അതിവേഗമാണ് പ്രചാരം നേടിയത്. യുട്യൂബില്‍ 20 ദശലക്ഷം ഹിറ്റുകളാണ് ഗാനത്തിന് ലഭിച്ചത്. വിവിധ ഭാഷകളിലായി ഗാനത്തിന് പത്തിലേറെ പതിപ്പുകളും പുറത്തുവന്നു.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മുതല്‍ പല പ്രമുഖരും ധനുഷിന്റെ കൊലവറിയോടുള്ള ഇഷ്ടം തുറന്നുപ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications