സ്‌കൂള്‍ അധ്യാപകന് 49000 കോടി ബാങ്ക് ബാലന്‍സ്!

ബംഗാളിലെ അധ്യാപകനായ പരിജിത്ത് സാഹ ഇത്തരമൊരു ഞെട്ടലില്‍ നിന്നും മുക്തനായിട്ടില്ല. കാരണം കണ്ണടച്ചുതുറക്കും മുമ്പേയാണ് പ്രതിമാസം 35,000 രൂപ ശംബളം വാങ്ങുന്ന സാഹ കോടീശ്വരനായത്.
ഞായറാഴ്ച ഓണ്‍ലൈനായി ബാങ്ക് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് സാഹ ഞെട്ടിയത്. അക്കൗണ്ടില്‍ കിടക്കുന്നത് 49,000 കോടി രൂപ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ സാഹ തൊട്ടടുത്തുള്ള എടിഎം കൗണ്ടറില്‍ ചെന്ന് പരിശോധിച്ചു, മാറ്റമില്ല, അക്കൗണ്ടിലുള്ളത് 49,000 കോടി തന്നെ.
എന്തായാലും ഈ മുതല്‍ തന്റേതല്ലെന്നുറപ്പുള്ള സാഹ എസ്ബിഐയിലേയ്ക്ക് വിളിച്ച് കാര്യം അറിയിച്ചു. സംഭവമറിഞ്ഞ്് ബാങ്ക്് അധികൃതരും ഞെട്ടിപ്പോയി. സാഹ ഈ തുക പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സാധിക്കുമായിരുന്നില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അക്കൗണ്ടില്‍ തന്റേതായി ഉണ്ടായിരുന്നു 10,100 രൂപ താന്‍ പിന്‍വലിച്ചുവെന്ന് സാഹ പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ എന്ത് മറിമായമാണ് നടന്നതെന്ന് പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ബാങ്കിന്റെ ബേലുര്‍ഘട്ട് ശാഖയിലെ ചീഫ് മാനേജര്‍ സുഭാഷിഷ് കര്‍മാകര്‍ ഇതേക്കുറിച്ച് സംസാരിക്കാനേ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ബാങ്കിന്റെ കൊല്‍ക്കത്തയിലെ പ്രാദേശിക ആസ്ഥാനത്തും മുംബൈയിലെ ദേശീയ ആസ്ഥാനത്തും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നാണ് അധികൃതര്‍ പറയുന്നത. സൗത്ത് ദിന്‍ജാപുര്‍ ജില്ലയിലെ ബേലുര്‍ഘട്ടിലെ സ്‌കൂളില്‍ അധ്യാപകനാണ് സാഹ.












Click it and Unblock the Notifications