കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് കല്‍മാഡിയ്ക്ക് ജാമ്യം അനുവദിച്ചു

  • By Lakshmi
Google Oneindia Malayalam News

Suresh Kalmadi
ദില്ലി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിയ്ക്ക് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 5ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവരും രാജ്യംവിട്ട് പോകരുതെന്നും കോടതിനടപടികളില്‍ കൃത്യമായി ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ജസ്റ്റിസ് മുക്ത ഗുപ്തയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

2011 ഏപ്രില്‍ മാസത്തില്‍ അറസ്റ്റിലായ കല്‍മാഡി ഒന്‍പത് മാസമായി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. കല്‍മാഡിയ്‌ക്കൊപ്പം ഒളിമ്പിക് കമ്മിറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ വര്‍മ്മയ്ക്കും ജാമ്യം ലഭിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന് വിവിധ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതിലെ ക്രമക്കേടും അഴിമതിയുമാണ് ഒളിമ്പിക് കമ്മിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് എം.പിയുമായ കല്‍മാഡിക്ക് വിനയായത്. 90 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.

സ്‌പെക്ട്രം കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ തനിക്കും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കല്‍മാഡി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

തനിക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞെന്നും വിചാരണ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാനുള്ള സഹാചര്യം ഇപ്പോഴില്ലെന്നും കല്‍മാഡി ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സിബിഐ കോടതിയെ അറിയിച്ചു.

English summary
Sacked CWG chairman, Suresh Kalmadi has been granted bail on a surety of Rs 5 lakh by the Delhi High Court,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X