മര്‍ദ്ദന വീഡിയോ: ജവാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
ദില്ലി: ബംഗ്ലാദേശി യുവാവിനെ നഗ്നനാക്കി മര്‍ദ്ദിയ്ക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് എട്ട് ബിഎസ്എഫ് ജവാന്‍മാരെ സസ്‌പെന്റ് ചെയ്തു. പശ്ചിമബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശമായ മൂര്‍ഷിദാബാദിലായിരുന്നു സംഭവം.
അതിര്‍ത്തിവഴി കന്നുകാലികളെ കടത്താനെത്തിയ ബംഗ്ലാദേശി യുവാവിനെയാണ് ഇവര്‍ നഗ്നരാക്കി പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വരുകയും ഈ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ജവാന്‍മാരെ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ബിഎസ്എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വികാസ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications