മിസ്ഡ് കോളിന്റെ ഉറവിടം തേടി 11കാരന്‍
തളിയോലപ്പറമ്പ്: വീട്ടിലെ ഫോണിലേയ്ക്ക് സ്ഥിരമായി മിസ്‌കോള്‍ വരാറുള്ള നമ്പറിന്റെ ഉറവിടം തേടി 11കാരന്‍ നടത്തിയ യാത്ര വീട്ടുകാരെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച മറവന്‍തുരുത്തിലായിരുന്നു സംഭവം.
സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മിസ്‌കോള്‍ അടിയ്ക്കുന്ന ആളെ കണ്ടുപിടിയ്ക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഒരിയ്ക്കല്‍ മിസ് കോള്‍ വന്ന നമ്പറില്‍ തിരിച്ചു വിളിച്ചപ്പോള്‍ ബാബുവാണെന്നായിരുന്നു മറുപടി.
ചൊവ്വാഴ്ച സ്‌കൂളില്‍ പോകാനിറങ്ങിയ വിദ്യാര്‍ഥി നേരെ കൊല്ലത്തേയ്ക്കാണ് പോയത്. വീട്ടില്‍ നിന്ന് ആയിരം രൂപയും കുട്ടി എടുത്തിരുന്നു. കൊല്ലത്ത് ചെന്ന ശേഷം ഓട്ടോ ഡ്രൈവറോട് ബാബുവിന്റെ വീട്ടിലേയ്്ക്ക് പോണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ വിലാസം ചോദിച്ചപ്പോള്‍ കുട്ടി പരുങ്ങാന്‍ തുടങ്ങി. സ്‌കൂള്‍ യൂണിഫോമിലായിരുന്നു വിദ്യാര്‍ഥി. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ കുട്ടിയെ റെയില്‍വേ പൊലീസിലേല്‍പ്പിച്ചു. തുടര്‍ന്ന് പൊലീസ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications