കേരള വിഷനില്‍ നിന്ന് യുവതി 1.73 കോടി തട്ടി

സ്ഥാപനത്തില്‍ അക്കൗണ്ട്‌സിന്റെ ചുമതല വഹിച്ചിരുന്ന യുവതി 1.73 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.
എടക്കഴിയൂരില്‍ താമസിച്ചു വരികയായിരുന്ന സജന റാവുത്തറാണ്(29) പൊലീസിന്റെ പിടിയിലായത്. യുവതിയുടെ കാമുകനെന്ന് സംശയിക്കുന്ന ആളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2007 മുതല്‍ ഈ സ്ഥാപനത്തില്‍ ജോലി നോക്കി വരികയായിരുന്നു ഇവര്‍. ഡയറക്ടറുടെ ഒപ്പിട്ടാണ് ഇവര്‍ പണം എടുത്തിട്ടുള്ളതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തനിയ്‌ക്കെതിരെ പരാതി നല്‍കിയ വിവരമറിഞ്ഞതു മുതല്‍ ഇവര്‍ ഒളിവിലായിരുന്നു. കൊല്ലം പത്തനാപുരത്ത് നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications