മിത്ര സൂസന്‍ ജയിലില്‍ നല്ലകുട്ടി

റാന്നി സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിനിയുമായ മിത്രയെ ആറുമാസത്തെ ഒളിവുജീവിതത്തിന് ശേഷം തിരുവല്ലയിലെ ബന്ധുവീട്ടില്‍ നിന്നാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മിത്രയെ ജാമ്യത്തിലിറക്കാന്‍ ബന്ധുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ആറുമാസത്തോളം ഹെക്കോടതിയെയും പൊലീസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ മിത്രയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് പത്തനംതിട്ട പൊലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
പൊലീസിന്റെ പിടിയിലകപ്പെട്ടതിന്റെ വിഷമമോ പരിഭവമോ ഒന്നും പുറത്തു കാണിക്കാതെയാണു വനിതാ സെല്ലില്‍ മിത്ര കഴിയുന്നത്. ജയില്‍ ജീവനക്കാരോടും നല്ല സഹകരണവും അനുസരണയുമുള്ള തടവുകാരിയായി കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിക്ക് ചീഫ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ മിത്രയെ 31 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications