ഇമെയില്‍ വിവാദം; മാധ്യമത്തിനെതിരെ നിയമനടപടി

സംഭവം സംസ്ഥാനത്തെ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വര്‍ഗീയ വിദ്വേഷം പരത്തി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച വാരികയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന തീരുമാനം മന്ത്രിസഭ ഐകകണ്ഠ്യേനയാണെയെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
പ്രശ്‌നത്തിന്റെ നിയമവശങ്ങളെല്ലാം പരിശോധിച്ച് കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇമെയില്‍ വിവാദം സംബന്ധിച്ച വാര്‍ത്തകള്‍ കൊടുത്ത രീതി വളരെ നിര്‍ഭാഗ്യകരമാണ്. നമ്മള്‍ ഹൈടെക് യുഗത്തിലാണ് ജീവിക്കുന്നത്. ഇമെയില്‍ വിലാസങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് തികച്ചും സാധാരണ നടപടിയാണ്. സംസ്ഥാന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണത്. എന്നാല്‍ അത്തരം നടപടികളെ ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നീക്കമായി ചിത്രീകരിക്കാനും അതിനുവേണ്ട രീതിയില്‍ വാര്‍ത്ത നല്‍കാനുമാണ് മാധ്യമം വാരിക ശ്രമിച്ചത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പോലീസ് അന്വേഷിക്കുന്ന ഒരാളില്‍ നിന്ന് ലഭിച്ച 268 ഇമെയില്‍ വിലാസത്തിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ഹൈടെക് സെല്ലിന് കത്തെഴുതിയത്. ആ കത്തിനൊപ്പമുള്ള പട്ടികയില്‍ കൃത്രിമത്വം വരുത്തിയാണ് വാരികയില്‍ ചേര്‍ത്തത്. ഇതിലുണ്ടായിരുന്ന മറ്റു സമുദായക്കാരുടെ പേരുകള്‍ ഒഴിവാക്കി, മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന രീതിയില്‍ മാറ്റം വരുത്തി.
സമുദായ സ്പര്‍ധ വളര്‍ത്താന്‍ മാത്രമേ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കൂ. എന്തുകൊണ്ടാണ് വാര്‍ത്ത ഇങ്ങനെ നല്‍കുന്നതെന്ന് 'മാധ്യമം' ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണം- അദ്ദേഹം പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗത്തിലെ എസ്.പി, ഹൈടെക് സെല്ലിന് അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ ഇമെയില്‍ വിലാസങ്ങളാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ , അത് ആ ഉദ്യോഗസ്ഥന് തെറ്റുപറ്റിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സമുദായ സ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഒരു വാരിക പ്രസിദ്ധീകരിച്ച ലേഖനം അതേപടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഏറ്റെടുത്തത് തന്നെ ഞെട്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications