Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ സ്‌ഫോടനം, 18 മരണം

Blast
കാബൂള്‍: അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ടു പോലിസുകാരടക്കം 18 പേര്‍ മരിച്ചു. 23 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കജാകി ജില്ലയിലെ ഒരു മാര്‍ക്കറ്റിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. മോട്ടോര്‍ സൈക്കിളിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നാദ് ഇ അലി ജില്ലയില്‍ റോഡരുകിലായാണ് രണ്ടാമത്തെ പൊട്ടിത്തെറിയുണ്ടായത്.

മേഖലയുടെ സുരക്ഷാ ചുമതലയുള്ള വാലി മുഹമ്മദിനെ ലക്ഷ്യമാക്കിയുള്ള ആക്രമണമായിരുന്നു ഇത്. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ്.

സ്‌ഫോടനത്തില്‍ നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. താലിബാന്‍ നേതൃത്വത്തിന് അണികള്‍ക്കിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണിത്- അമേരിക്കന്‍ ജനറല്‍ ജോണ്‍ അലെന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+