കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാവേസിന് ആയുസ്സ് ഒരു വര്‍ഷം കൂടി മാത്രം?

  • By Ajith Babu
Google Oneindia Malayalam News

Hugo Chavez
കാരക്കസ്: അര്‍ബുദ രോഗബാധിതനായ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കൂടിവന്നാല്‍ ഒരു വര്‍ഷം കൂടി മാത്രമേ ജീവിച്ചിരിയ്ക്കൂയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. താന്‍ പൂര്‍ണമായും രോഗവിമുക്തനായെന്ന ഷാവേസിന്റെ വാദം ശരിയല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു

വന്‍കുടലിലും മൂത്രനാളിയിലുമാണു ഷാവേസിനു കാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍, അസ്ഥികളടക്കം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും കാന്‍സര്‍ ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണെന്നു ഷാവേസിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ധരിച്ചു ബ്രസീലിയന്‍ മാസികയായ വെജ റിപ്പോര്‍ട്ടു ചെയ്തു.

അടുത്ത ഒക്‌ടോബറിലെ പൊതു തിരഞ്ഞെടുപ്പ് വരെ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലന്നും ഡോക്ടര്‍മാര്‍ ഷാവേസിനെ അറിയിച്ചുവെന്നും സൂചനകളുണ്ട്. അര്‍ബുദ രോഗ ബാധയെ തുടര്‍ന്നു ക്യൂബയില്‍ രണ്ടു ശസ്ത്രക്രിയയ്ക്ക് ഹ്യൂഗോ ഷാവേസ് വിധേയനായിരുന്നു.

പ്രൊസ്റ്റേറ്റ് കാന്‍സര്‍ നീക്കം ചെയ്യുന്നതിനായി ഹവാനയില്‍ നടത്തിയ ഓപ്പറേഷനോടെയാണു രോഗം അതിവേഗം മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിച്ചത്. യൂറോപ്പിലെവിടെയെങ്കിലുമുള്ള സ്‌പെഷലിസ്റ്റ് കാന്‍സര്‍ സെന്ററിലേക്കു ചികിത്സ മാറ്റണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഷാവേസ് ഇതു നിരാകരിച്ചത്രേ.

അമേരിക്കയ്ക്കും പാശ്ചാത്യരാജ്യങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനങ്ങളഉമായി രംഗത്തുവരുമ്പോഴും താന്‍ മരണത്തിലേക്ക് അടുക്കുന്നുവെന്ന ബോധം ഷാവേസിനുണെ്ടന്നും ഇനിയും മാരകമരുന്നുകള്‍ നല്കി തന്നെ തളര്‍ത്തരുതെന്ന് അദ്ദേഹം ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Venezuelan president Hugo Chavez has been told by doctors that he has less than a year to live. The 56-year-old who is running for a third six-year term this year, declared himself cancer-free since undergoing surgery in Cuba to remove a tumour and said no 'malignant cells' had been found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X