കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിലാനി കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി

Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്കെതിരേയുള്ള കോടതി അലക്ഷ്യകേസിന്റെ തുടര്‍ വിചാരണ ഫെബ്രുവരി ഒന്നിലേക്ക് മാറ്റി സുപ്രിംകോടതി ഉത്തരവിട്ടു. ഞാന്‍ എല്ലാ കാലത്തും കോടതിയെ ബഹുമാനിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയും നുസ്രത് ഭൂട്ടോയും കോടതി വിചാരണ നേരിട്ടവരാണ്. ആറു വര്‍ഷത്തോളം ജയിലില്‍ കിടന്ന ഒരാളാണ് ഞാന്‍. കോടതിയെ ധിക്കരിക്കുന്ന കാര്യം ആലോചിക്കാന്‍ പോലുമാവില്ല-വിചാരണ വേളയില്‍ ഗിലാനി വ്യക്തമാക്കി.

പാകിസ്താന്‍ ഭരണഘടന പ്രസിഡന്റിന് നിയമനടപടികളില്‍ നിന്നും പരിപൂര്‍ണ സംരക്ഷണം നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 248 പ്രകാരമുള്ള പരിരക്ഷ നിലവിലുള്ളതിനാലാണ് ആസിഫലി സര്‍ദാരിയെ കുറച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സ്വിസ് ബാങ്കിന് കത്തെഴുതാതിരുന്നത്. അതല്ല, പ്രസിഡന്റിന് ഇത്തരമൊരു പരിരക്ഷയില്ലെന്ന് കോടതി വിധിക്കുകയാണെങ്കില്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാന്‍ യാതൊരു മടിയുമില്ല.

ജനുവരി 16ന് കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കാന്‍ രാവിലെ 9.25നു തന്നെ ഗിലാനി കോടതിയിലെത്തിയിരുന്നു. ജസ്റ്റീസ് നസീറുല്‍ മാലിക്കിനു കീഴിലുള്ള ഏഴംഗ ബെഞ്ചാണ് വാദം കേട്ടത്.

English summary
Contempt hearing for Pakistan's PM Yusuf Raza Gilani adjourned until February 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X