ഭൂമിയ്ക്ക് ചൊവ്വയുടെ വക സമ്മാനം

ബഹിരാകാശ യാത്രയില്‍ മനുഷ്യര്‍ ഏറെ മുന്നേറിയെങ്കിലും ചൊവ്വയിലെത്തി മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ച് തിരിച്ചെത്താനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചൊവ്വയുടെ സമ്മാനം ശാസ്ത്രജ്ഞര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്.
ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ കഴിഞ്ഞ ജൂലൈയില്‍ പതിച്ച പാറക്കഷണങ്ങളാണ് ചൊവ്വയില്‍നിന്ന് വീണതാണെന്ന് തെളിഞ്ഞത്. ഉല്‍ക്ക വീഴ്ചയായി കരുതിയ ഈ പാറക്കഷണങ്ങള്‍ ഡിസംബറിലാണ് കണ്ടെത്തിയത്. 6.8 കിലോഗ്രാം വരുന്ന കഷണങ്ങളാണ് ഇവിടെ വീണത്. ഏറ്റവും വലിയ കഷണം ഒരു കിലോ വരും.
നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞരടക്കമുള്ള പ്രത്യേക സംഘം ചൊവ്വാഴ്ചയാണ് പാറക്കഷണങ്ങള്‍ ചൊവ്വയില്‍ നിന്നുള്ളതാണെന്നു കണ്ടെത്തിയത്. ഇതിന്റെ കാലപ്പഴക്കവും രാസസ്വഭാവവും പഠിച്ചാണ് ഇതു സ്ഥിരീകരിച്ചത്.
ചൊവ്വ കല്ലുകള്‍ക്ക് സ്വര്‍ണത്തിന്റെ പത്തിരിട്ടി വിലയാണ് ഇതിന്റെ ഉടമസ്ഥനായ ഡാരില്‍ പിറ്റ് ഈടാക്കുന്നത്. ഒരു ഔണ്‍സ് ഭാരമുള്ള കല്ലിന് 11000 മുതല്‍ 22500 ഡോളര്‍ വരെ ഈടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ലക്ഷക്കണക്കിനു വര്‍ഷം മുമ്പ് ചൊവ്വയില്‍ എന്തോ ഇടിച്ച ആഘാതത്തില്‍ പൊട്ടിത്തെറിച്ച കഷണങ്ങളാണ് ഭൂമിയിലെത്തിയതെന്നു കരുതുന്നു. ഈ യാത്രയില്‍ അന്തരീക്ഷത്തില്‍ പ്രവേശിച്ച് ചെറിയ കഷണങ്ങളായതാണെന്നും കരുതുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ഇത് സംഭവിയ്ക്കാറുള്ളത്. മുമ്പ് നാലുതവണ ചൊവ്വയില്‍ നിന്നുള്ള കല്ലുകള്‍ മനുഷ്യന് ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications