കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗിലാനി സുപ്രിംകോടതിയില്‍ ഹാജരാവും

Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: കോടതി അലക്ഷ്യ നടപടികള്‍ നേരിടുന്ന പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനി വ്യാഴാഴ്ച സുപ്രിംകോടതിയില്‍ ഹാജരാവും. പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ വീണ്ടും അന്വേഷിക്കാനുള്ള കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണിത്.

സര്‍ദാരിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് സ്വിസ് അധികൃതരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ഗിലാനി സര്‍ക്കാര്‍ വീഴ്ചവരുത്തിയിരുന്നു. ഈ കേസില്‍ ഗിലാനി കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കേണ്ടി വരും.

പര്‍വേസ് മുഷാറഫിന്റെ കാലത്ത് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കള്‍ക്കെതിരായ കേസുകള്‍ മരവിച്ചുകൊണ്ട് പുറത്തിറക്കിയ ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് റദ്ദാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ കേസ് റദ്ദാക്കിയാല്‍ മാത്രമേ സര്‍ദാരിയടക്കമുളളവര്‍ക്കെതിരേയുളള കേസുകളില്‍ വീണ്ടും അന്വേഷണം ആരംഭിക്കാനാവൂ.

എന്നാല്‍ രാജ്യത്തെ പ്രഥമപൗരനെന്ന നിലയില്‍ സര്‍ദാരിക്കെതിരേ ഇപ്പോള്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് ഗിലാനി സ്വീകരിച്ചത്. വീണ്ടും അന്വേഷണം തുടങ്ങിയാലും കോടതിക്ക് സര്‍ദാരിക്കെതിരേ നടപടിയെടുക്കാനാവില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ സ്വിസ് അധികൃതര്‍ക്ക് കത്തയച്ച് കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെടാനായിരിക്കും ഗിലാനി ശ്രമിക്കുക.

English summary
Pakistani PM Yousuf Raza Gilani is due to appear before the country's highest court over his refusal to reopen a corruption case against the president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X