Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനും വേണം കൊലവെറി

Dhanush
ദില്ലി: ഇത് കൊലവെറിപ്പാട്ടിന്റെ കാലമായി നാട്ടിന്‍പുറത്തെ മുക്കിലും മൂലയിലും വരെ ഈ ഈണമാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളുടെ മനസ്സിലുടക്കിയ കൊലവെറിയെ ആയുധമാക്കാനാണ് കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്.

നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പോകുന്നത് വൈ ദിസ് കൊലവെറി ഡീയെന്ന തമിഴ് നടന്‍ ധനുഷിന്റെ സ്വന്തം ഗാനമാണ്.

പാട്ട് കൊലവെറിയെക്കുറിച്ചാണെങ്കിലും കോണ്‍ഗ്രസ് ഇതിനെ സദ്ഭരണവും, മതനിരപേക്ഷതയുമൊക്കെയാക്കി മാറ്റുകയാണ്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായ മുന്‍ നടന്‍ രാജ് ബബ്ബറാണ് 'കൊലവെറിയെ സ്വന്തമാക്കാനുള്ള നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഗാനം പ്രചാരണത്തിനായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജ് ബബ്ബര്‍ നടന്‍ ധനുഷുമായി ചര്‍ച്ച നടത്തിയെന്നാണു സൂചന.

ആദ്യം ധനുഷിനു യോജിപ്പില്ലായിരുന്നെന്നും പിന്നെ പാര്‍ട്ടി തയാറാക്കുന്ന പാരഡി തന്നെ കേള്‍പ്പിയ്ക്കണമെന്ന വ്യവസ്ഥയോടെ താരം ഇതിന് സമ്മതിച്ചെന്നുമാണു പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇതേപ്പറ്റി അറിയില്ലെന്നായിരുന്നു ധനുഷിന്റെ മറുപടി.

തമിഴകത്തിനു പുറത്തും സൂപ്പര്‍ ഹിറ്റായ പാട്ടിലൂടെ യുവജനങ്ങളെ ആകര്‍ഷിക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. പാട്ടിന്റെ പകര്‍പ്പവകാശത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കൊലവെറി ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ. ആര്‍. റഹ്മാന്റെ 'ജയ് ഹോ എന്ന ഗാനത്തിന്റെ പാരഡി വലിയ ഗുണം ചെയ്‌തെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+