കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍മാഡിയ്ക്ക് വീണ്ടും ഐഒഎയുടെ ക്ഷണം

  • By Lakshmi
Google Oneindia Malayalam News

Suresh Kalamadi
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് തീഹാര്‍ ജയിലില്‍ നിന്ന് പുറത്തുവന്ന സുരേഷ് കല്‍മാഡിയ്ക്ക് വീണ്ടും ഐഒഎയുടെ(ഇന്ത്യന്‍ ഒളിപിക് അസോസിയേഷന്‍) പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ ക്ഷണം ലഭിച്ചു.

ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം 7.20 ഓടെയാണ് തിഹാര്‍ ജയിലില്‍ നിന്നും കല്‍മാഡി പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റ് പദവി വീണ്ടും ഏറ്റെടുക്കാന്‍ കല്‍മാഡിയെ സ്വാഗതം ചെയ്യുന്നതായി ഐഒഎ വൈസ് പ്രസിഡന്റ് തര്‍ലോചന്‍ സിങ് പറഞ്ഞത്.

ജനങ്ങള്‍ക്ക് കല്‍മാഡിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രസിഡന്റായി തിരിച്ചെത്താമെന്നുമാണ് തര്‍ലോചന്‍ സിങ് പറഞ്ഞിരിക്കുന്നത്. ഐഒഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ കല്‍മാഡിയ്‌ക്കെതിരേ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമ്പത് മാസത്തോളം ജയിലില്‍ കഴിഞ്ഞ കല്‍മാഡിയ്‌ക്കെതിരേ ഗുരുതരമായി യാതൊരു കുറ്റവും കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും സിങ് പറഞ്ഞു.

കല്‍മാഡി പ്രസിഡന്റ് പദം രാജി വയ്ക്കുകയോ ജനറല്‍ ബോഡി യോഗത്തില്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തിട്ടില്ലാത്തപക്ഷം ഐഒഎയുടെ ഭരണഘടനാ പ്രകാരം അദ്ദേഹത്തിന് പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താം.

ഐഒഎയുടെ പ്രസിഡന്റ് പദവിയിലിരിക്കേയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കഴിഞ്ഞവര്‍ഷം കല്‍മാഡി അറസ്റ്റിലാവുന്നത്. കല്‍മാഡിയുടെ അറസ്റ്റിനെത്തുടര്‍ന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മല്‍ഹോത്ര പ്രസിഡന്റിന്റെ താത്കാലിക ചുമതല ഏറ്റെടുക്കുകയായിരുന്നു.

English summary
Suresh Kalmadi, accused of corruption in the Commonwealth Games, walked out of Tihar jail on Thursday evening after the Delhi high court accepted his bail plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X