ഗോധ്ര: മോഡി സദ്ഭാവനാ ഉപവാസം തുടങ്ങി

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമടക്കം 50,000ഓളം പേര് ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് സമരവേദിയില്‍ ഒരുക്കിയിരിക്കുന്നത്. 16000ഓളം പൊലീസുകാരെ കൂടാതെ പ്രത്യേകം പരിശീലനം സിദ്ധിച്ച 50ഓളം ചേതക് കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്.
കൂടാതെ സമരവേദിക്ക് ത്രിതല സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ സി.സി.ടി.വി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ നല്ല പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമമായാണ് മോഡിയുടെ സമരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ന്യൂനപക്ഷ വിഭാഗക്കാരുള്‍പ്പെടെ 50,000 ആളുകള്‍ സമരവേദിയിലെത്തുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നിരാഹാരവേദിയിലെത്തുന്ന മുസ്ലീംകള്‍ക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് വേദിക്ക് സമീപം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി മൗലവിമാരെയും സമരവേദിയിലെത്തിച്ചിട്ടുണ്ട്.
അതിനിടെ സമരവേദിക്ക് സമീപത്തായി മോഡിയുടെ സമരത്തിനെതിരെ പ്രതിഷേധപ്രകടനം നടത്താനെത്തിയ 6 പേരെ പൊലീസ് അറസ്റ്റുചെയ്ത് മാറ്റിയിട്ടുണ്ട്.
2002 ഫെബ്രുവരി 27ന് ഗോധ്രയിലുണ്ടായ ട്രെയിന്‍ തീവയ്പില്‍ 59പേരാണ് വെന്തുമരിച്ചത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications