കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോധ്ര: മോഡി സദ്ഭാവനാ ഉപവാസം തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

Narendra Modi
അഹമ്മദാബാദ്: ഗോധ്ര തീവയ്പിന്റെ 10ാമത് വാര്‍ഷികം അടുത്തുവരുന്നതിനിടെ ഗോധ്രയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒരു ദിവസത്തെ സദ്ഭാവനാ ഉപവാസം തുടങ്ങി.

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമടക്കം 50,000ഓളം പേര്‍ ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് സമരവേദിയില്‍ ഒരുക്കിയിരിക്കുന്നത്. 16000ഓളം പൊലീസുകാരെ കൂടാതെ പ്രത്യേകം പരിശീലനം സിദ്ധിച്ച 50ഓളം ചേതക് കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്.

കൂടാതെ സമരവേദിക്ക് ത്രിതല സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ സി.സി.ടി.വി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് മുന്നോടിയായി മുസ്‌ലീം സമുദായങ്ങള്‍ക്കിടയില്‍ നല്ല പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുന്നതിനുള്ള ശ്രമമായാണ് മോഡിയുടെ സമരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ന്യൂനപക്ഷ വിഭാഗക്കാരുള്‍പ്പെടെ 50,000 ആളുകള്‍ സമരവേദിയിലെത്തുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നിരാഹാരവേദിയിലെത്തുന്ന മുസ്‌ലീംകള്‍ക്ക് വെള്ളിയാഴ്ച നമസ്‌കാരത്തിന് വേദിക്ക് സമീപം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി മൗലവിമാരെയും സമരവേദിയിലെത്തിച്ചിട്ടുണ്ട്.

അതിനിടെ സമരവേദിക്ക് സമീപത്തായി മോഡിയുടെ സമരത്തിനെതിരെ പ്രതിഷേധപ്രകടനം നടത്താനെത്തിയ 6 പേരെ പൊലീസ് അറസ്റ്റുചെയ്ത് മാറ്റിയിട്ടുണ്ട്.

2002 ഫെബ്രുവരി 27ന് ഗോധ്രയിലുണ്ടായ ട്രെയിന്‍ തീവയ്പില്‍ 59പേരാണ് വെന്തുമരിച്ചത്.

English summary
Gujarat Chief Minister Narendra Modi begins a one-day fast as a part of his 'Sadbhavana (harmony) mission'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X