Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിഫ്റ്റ് വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തി

ദില്ലി: രാത്രിയില്‍ വാഹനത്തില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഇരുപതുകാരിയെ മാനഭംഗപ്പെടുത്തി വഴിയില്‍ ഉപേക്ഷിച്ചു. ഗുഡ്ഗാവിലെ ഒരു ഹോട്ടലില്‍ ജോലിചെയ്യുന്ന യുവതിയാണ് പീഡനത്തിനിരയായത്.

ജോലികഴിഞ്ഞ് രാത്രി എട്ടരയ്ക്കുശേഷം ബസ് കാത്തുനില്‍ക്കുകയായിരുന്നു യവതിയുടെ അടുത്തെത്തിയ ഒരാള്‍ വണ്ടിയില്‍ കയറിയാല്‍ നേരത്തേ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു.

ഇതുവിശ്വസിച്ച് യുവതി വണ്ടിയില്‍ കയറുകയും മഹിപാല്‍പൂരിലെ വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു. എന്നാല്‍ അല്‍പദൂരം പോയപ്പോള്‍ ഇയായാള്‍ മറ്റൊരു വഴിയിലേയ്ക്ക് വാഹനം തിരിക്കുകയും അകലെ ആളൊഴിഞ്ഞയിടത്ത് കൊണ്ടുപോയി യുവതിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു.

പീഡനം ചെറുക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ ശരീരത്തില്‍ മുറിവുകളുംകളും പല്ലിന്റെ പാടുകളുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പീഡിപ്പിച്ചശേഷം അബോധാവസ്ഥയിലായ യുവതിയെ വഴിയരികില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. പിന്നീട് ബോധം തിരിച്ചുകിട്ടിയപ്പോള്‍ യുവതി റോഡരികിലെത്തി സഹായം അഭ്യര്‍ഥിയ്ക്കുകയായിരുന്നു.

അതുവഴി പോയ ഒരു കാര്‍ യാത്രികന്‍ വാഹനം നിര്‍ത്തുകയും ബന്ധുക്കളുമായും പൊലീസുമായും സംസാരിക്കാന്‍ സൗകര്യം നല്‍കുകയും ചെയ്തു. ഇയാള്‍ തന്നെയാണ് ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

പൊലീസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞതോടെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+