Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി പ്രിയങ്കയുടെ മരണം അന്വേഷിക്കണമെന്ന് അമ്മ

കല്‍പ്പറ്റ: ചലച്ചിത്രനടി പ്രിയങ്കയെ മരിച്ചനിലയില്‍ കാണപ്പെട്ടതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് അമ്മ ജയലക്ഷ്മി ആവശ്യപ്പെട്ടു.

മകളുടെ മരണം കൊലപാതകമാണെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നവംബര്‍ 26നാണ് കോഴിക്കോട്ടെ അശോകപുരത്തുള്ള ഫഌറ്റില്‍ പ്രിയങ്കയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വലിയങ്ങാടി, ലൗഡ്‌സ്പീക്കര്‍ എന്നീ സിനിമകളിലും ഒരുതുണിക്കടയുടെ പരസ്യത്തിലും അഭിനയിച്ചിട്ടുള്ള പ്രിയങ്ക 2011 ഓഗസ്റ്റില്‍ കല്പറ്റയില്‍ റഹിം എന്നയാളുമായി പ്രണയത്തിലായി. പ്രായപൂര്‍ത്തിയാകാത്ത മകളെ ഇയാള്‍ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് അശോകപുരത്തെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു- ജയലക്ഷ്മി ആരോപിച്ചു.

പിന്നീട് ഗള്‍ഫില്‍ പോയ റഹിമും പ്രിയങ്കയുമായി നിരന്തരം വഴക്കായിരുന്നു. ഇയാള്‍ക്ക് ഭാര്യയും നാല് മക്കളുമുണ്ടെന്ന വിവരം പ്രിയങ്കയറിയുന്നത് ഈ സമയത്താണ്. റഹിമിന് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞതോടെ ബന്ധം മതിയാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങുകയാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നുവെന്നും അതുകഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മകള്‍ മരിച്ചെന്ന വിവരമെത്തിയതെന്നും ഇവര്‍ പറയുന്നു.

പോലീസും ആസ്പത്രി അധികൃതരും പറയുന്നതുപോലെ പ്രിയങ്കയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടക്കണമെന്നും ഇവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+