കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു?

  • By Lakshmi
Google Oneindia Malayalam News

Ganesh Kumar
കൊല്ലം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുമായി ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി ഗണേഷ് കുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗണേഷിനെ അനുകൂലിക്കുന്നവരെ തിരഞ്ഞുപിടിച്ച് പുറത്താക്കാന്‍ പിള്ള നീക്കം തുടങ്ങിയതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ഗണേഷ് ഒരുക്കങ്ങള്‍ തുടങ്ങിയത്.

ഗണേഷിനെ അനുകൂലിക്കുന്നവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഗണേഷിന്റെ പേരില്‍ ഒരു സാംസ്‌കാരിക സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു. ഇത് പുതിയ പാര്‍ട്ടി രൂപീകരണത്തിന്റെ ആദ്യപടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഇതോടെ കേരള കോണ്‍ഗ്രസ്(ബി) പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഏറെ സ്വാധീനമുള്ളത് കൊല്ലത്താണ്. ഇവിടെത്തന്നെയാണ് ഭിന്നതയും രൂക്ഷമായിരിക്കുന്നത്. പോര് അച്ഛനും മകനും തമ്മിലായത് ഇതിന്റെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പാര്‍ട്ടിയില്‍ പിള്ളയ്ക്ക് പ്രിയപ്പെട്ടവരായുള്ള ആളുകളെ ഗണേഷ് കണക്കിലെടുക്കാത്തതാണ് ഇവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഒരു പ്രധാനകാരണം. ഇക്കാര്യത്തില്‍ പിള്ളയുടെ വഴിയ്ക്ക് വരാന്‍ ഗണേഷ് തയ്യാറല്ല. അങ്ങനെയെങ്കില്‍ ഗണേഷ് പാര്‍ട്ടിയില്‍ വേണ്ടെന്ന നിലപാടാണ് പിള്ളയുടേതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി സംസ്ഥാന സമിതിയോഗത്തില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഗണേശിനെ ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പിള്ളയും ഗണേശും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്.

English summary
Minister KB Ganesh Kumar may be form a new political party. The rift between Kerala Congress B chairman R Balakrishna Pillai and Ganesh is becoming worse,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X