ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് കോടതി

മജിസ്‌ട്രേറ്റെടുത്ത മൊഴി വാലും തുമ്പുമില്ലാത്തതാണ്. പ്രതികള്‍ക്കെതിരെയുള്ളത് മാപ്പുസാക്ഷി ഓമനക്കുട്ടിയുടെ മൊഴിമാത്രമാണെന്നും കോടതി നീരീക്ഷിച്ചു.
ഈ സാഹചര്യത്തില്‍ ഓമനക്കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ശാരി പീഡിപ്പിക്കപ്പെട്ടതിന് ദൃക്യസാക്ഷികളുടെയോ മെഡിക്കല്‍ രേഖകളുടെയോ തെളിവില്ല. സാഹചര്യതെളിവുകള്‍ മാത്രമാണുള്ളത്- കോടതി വിലയിരുത്തി.
സംഭവം നടന്നകാലത്ത് ഡിഐജിയായിരുന്ന ഐ.ജി ശ്രീലേഖയെടുത്ത ശാരിയുടെ മൊഴി മരണമൊഴിയായി കണക്കാക്കാനാവില്ല. ഇത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമായെടുത്ത മൊഴിയാണ്.
കേസില്‍ വിസ്തരിച്ച 67 സാക്ഷികളില്‍ 27 സാക്ഷികളുടെ മൊഴി കേസുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. കൂടാതെ എട്ട് സാക്ഷികളുടെ മൊഴി എവിഡന്‍സ് ആക്ട് പ്രകാരം തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി.












Click it and Unblock the Notifications