കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമം വാരികയ്‌ക്കെതിരേ നടപടിയില്ല: മുഖ്യമന്ത്രി

  • By Nisha Bose
Google Oneindia Malayalam News

Oommen chandy
കൊച്ചി: ഇമെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമം വാരികയ്‌ക്കെതിരേ നടപടി എടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തെറ്റ് മനസിലാക്കി വാരിക സ്വയം തിരുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലീം സമുദായത്തിലെ പ്രമുഖരുടെ ഇമെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചുവെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിന് മാധ്യമം വാരികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ സാധ്യത പരിശോധിയ്ക്കാന്‍ മന്ത്രിസഭാ യോഗം ഡിജിപിക്കു നിര്‍ദേശം നല്‍കിയിരുന്നു.

ഐടി ആക്ട് അനുസരിച്ചു കേസെടുക്കാന്‍ കഴിയുമെന്നു ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട മുസ്ലിങ്ങളുടെ ഇമെയില്‍ വിവരങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗം ചോര്‍ത്തുന്നതായാണ് പ്രമുഖ മലയാളം വാരികയായ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ എംപി പിവി അബ്ദുള്‍ വഹാബിന്റേത് ഉള്‍പ്പെടെ സാധാരണ രാഷ്ട്രീയക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രഫഷണലുകളുടെയും വിദ്യാര്‍ഥികളുടെയുമെല്ലാം ഇമെയിലുകള്‍ ഇങ്ങനെ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

English summary
A report in Jamaat-e-Islami daily Madhyamam on Monday that the Kerala Police was tapping emails of Muslims triggered protests from Muslim outfits. But CM Oommen Chandy said no a probe into the issue.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X