കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പാറോപ്പടി ജംക്ഷനില്‍ രാവിലെ ഒന്‍പതു മണിക്കായിരുന്നു സംഭവം. സില്‍വര്‍ ഹില്‍സ് ഹൈസ്‌കൂളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ മുഖ്യമന്ത്രിയെ ജനക്കൂട്ടത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ കാര്‍ നിര്‍ത്താതെ കടന്നുപോയി. മുസ്ലീം വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇമെയില്‍ വിവാദമാണ് പ്രതിഷേധത്തിന് കാരണമെന്ന് കരുതുന്നു.
പൊലീസ് എത്തിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു .അതേസമയം എരഞ്ഞിപ്പലത്തു മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യത്തിന് പോലീസ് ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.
A group of Social Democratic Party of India (SDPI) activists on Friday waved black flags towards Chief Minister Oommen Chandy. The incident was happened in Kozhikode district