ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു
തൃശൂര്‍: പാവറട്ടിയ്ക്കടുത്ത് മുല്ലശ്ശേരിയില്‍ അക്രമികളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. തൃശൂര്‍ മുല്ലശേരി ഷാരോണ്‍(26) ആണ് മരിച്ചത്.
ആര്‍എസ്എസ് കാര്യവാഹക് ആയിരുന്നു ഷാരോണ്‍. സി.പി.എം പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് ഷാരോണിന് കുത്തേറ്റത്.കുത്തേറ്റയുടനെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് കൊല്ലം മുമ്പ് മുല്ലശ്ശേരിയില്‍ രാഷ്ട്രീയസംഘര്‍ഷത്തെ തുടര്‍ന്ന് കുത്തേറ്റ് മരിച്ച മുജീബ് റഹ്മാന്റെ രക്തസാക്ഷിദിനമാണ് വെള്ളിയാഴ്ച. ഇതിനായി രാത്രിയില്‍ കൊടി തോരണങ്ങള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ബിജെ.പി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് കുത്തേല്‍ക്കുകയായിരുന്നു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രക്തസാക്ഷി ദിനാചരണത്തിന് പോലീസ് അനുമതി നല്‍കുമോ എന്ന് വ്യക്തമല്ല.












Click it and Unblock the Notifications