കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്താഴമുണ്ടത് വിധികര്‍ത്താവിന് പാരയായി

  • By Lakshmi
Google Oneindia Malayalam News

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ പ്രശ്‌നങ്ങളും ഒട്ടനവധി. വിധികര്‍ത്താക്കള്‍ക്കെതിരെ പരക്കെ ആരോപണമുയരുന്ന കാഴ്ചയാണ് വ്യാഴാഴ്ചയുണ്ടായത്.

മത്സരാര്‍ത്ഥികള്‍ക്കൊപ്പം അത്താഴം കഴിച്ച വിധികര്‍ത്താവുള്‍പ്പെടെ രണ്ടു പേരെ കഥകളിയുടെ വിധിനിര്‍ണയത്തില്‍ നിന്നും ഡിപിഐ ഒളിവാക്കി. നേരത്തേ മുതല്‍ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് രണ്ടാമത്തെയാളെ ഒഴിവാക്കിയത്.

രഹസ്യാന്വേഷണ പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കഥകളി വിധികര്‍ത്താക്കളെ ഒഴിവാക്കിയത്.

മലയാളം പ്രസംഗം, തിരുവാതിരകളി, മോണോആക്ട്, ചാക്യാര്‍കൂത്ത് എന്നീ മത്സരവേദികളിലും വിധികര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രസംഗമത്സരത്തിലെ വിധി കര്‍ത്താവിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി. കോപാകുലരായ രക്ഷിതാക്കളെക്കണ്ട് വിധികര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു.

ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ മോണോആക്ടിന് വിധി നിര്‍ണയിച്ചത് മിമിക്രിക്കാരാണെന്ന പരാതിയെ തുടര്‍ന്നു മത്സരം വൈകി. പൊലീസ് രംഗത്തെത്തിയാണു പ്രശ്‌നം പരിഹരിച്ചത്.

ഓട്ടന്‍തുള്ളല്‍ മത്സരത്തിലെ ഒരു വിധികര്‍ത്താവ് ജോലി ചെയ്യാനാകാതെ വിയര്‍ത്തിരിക്കുകയായിരുന്നു. കണക്ക് കൂട്ടാന്‍പോലും സാധിക്കാതിരുന്ന ഇവരെ മറ്റുള്ള വിധികര്‍ത്താക്കളാണത്രേ സഹായിച്ചത്. ഇതിനെക്കുറഇച്ചും അന്വേഷണം നടക്കുന്നുണ്ട്.

ചാക്യാര്‍കൂത്ത് വേദിയിലെ വിധികര്‍ത്താവ് മത്സരത്തിനിടെ ഉറങ്ങിയെന്ന് പരാതി ഉയര്‍ന്നു. തിരുവാതിരകളിക്ക് വിധി നിര്‍ണയിക്കാന്‍ എത്തിയതു മോഹിനിയാട്ടം കലാകാരിയാണെന്നും പരാതിയുണ്ട്.

പ്രശസ്ത നര്‍ത്തകിയുടെ നേതൃത്വത്തില്‍ നൃത്ത ഇനങ്ങളില്‍ നടത്തിയ വിധിനിര്‍ണയം സംബന്ധിച്ചും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

English summary
School Kalolsavam is getting controversial as usual after filing petions against juries,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X