മകളെ ശല്യം ചെയ്തയാളെ ഷോക്കടിപ്പിച്ചു കൊന്നു
കൊട്ടാരക്കര: മകളെ ശല്യം ചെയ്തയാളെ പിതാവ് ഷോക്കടിപ്പിച്ച് കൊന്നു. ചെങ്ങമനാട് ചരുവിള വീട്ടില്‍ സുദേവന്റെ മകനായ സുബിന്‍ രാജ് (22) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് വാറുവിള വീട്ടില്‍ ഗോപിനാഥന്‍(68), മരുമകന്‍ രമേശന്‍(42) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ഗോപിനാഥന്റെ മകളെ സുബിന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നു. സുബിന്‍ പെണ്‍കുട്ടിയ്ക്ക് അശ്ലീല മെസ്സേജയക്കുകയും കുളിമുറിയിലും കിടപ്പുമുറിയിലും എത്തിനോക്കുകയും ചെയ്തിരുന്നു.
പലതവണ താക്കീത് ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് മരുമകനും റിട്ടയേര്‍ഡ് ബിഎസ്എഫ് ജവാനുമായ രമേശനെ വിവരമറിയിച്ചു.
തുടര്‍ന്ന് അച്ഛനും മരുമകനും ചേര്‍ന്ന് പുരയിടത്തിന്റെ അതിര്‍ത്തിയില്‍ കമ്പി വേലി കെട്ടി അതില്‍ വൈദ്യുതി കടത്തിവിട്ടു. മൂന്നാം ദിവസം രാത്രി വേലി ചാടി കടക്കുന്നതിനിടെ സുബിന്‍ ഷോക്കേറ്റു മരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications