ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ്;യുവതി പിടിയില്‍
കൊല്ലം: ഡോക്ടര്‍ ചമഞ്ഞ് യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും തട്ടിയെടുത്ത യുവതി അറസ്റ്റിലായി. കൊട്ടിയം സ്വദേശിനിയായ ഇബി ഇബ്രാഹിം(25) ആണ് അറസ്റ്റിലായത്.
യുവാക്കളോട് താന്‍ എംബിബിഎസ് പാസ്സായിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ ജോലിയ്ക്ക് കയറാനായി തുക കെട്ടിവയ്്ക്കണമെന്നും യുവതി പറയും. ജോലിയ്ക്ക് കയറിയാല്‍ തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് ഇവരുടെ കയ്യില്‍ നിന്ന് യുവതി പണം വാങ്ങി മുങ്ങും.
ഇത്തരത്തില്‍ പലരില്‍ നിന്നായി ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. നഗരത്തിലെ ഒരു പ്രശസ്ത ക്ഷേത്രത്തിന്റെ പൂജാരിയില്‍ നിന്ന് ഒരു ലക്ഷം രൂപയും 13 പവനും യുവതി തട്ടിയെടുത്തിരുന്നു.
പൂജാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് യുവതിയെ അന്വേഷിച്ച് വരികയായിരുന്നു. മാടന്‍നടയിലുള്ള വീട്ടില്‍ യുവതിയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടെയെത്തി യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
പൊലീസിനെ കണ്ടയുടന്‍ യുവതി മതില്‍ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്വര്‍ണ്ണവും പണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഇബിയുടെ പേരില്‍ നാലു കേസുകള്‍ നിലവിലുണ്ട്.












Click it and Unblock the Notifications