കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഗാ അപ്‌ലോഡ് അടച്ചുപൂട്ടി

Google Oneindia Malayalam News

Mega Upload
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ ഫയല്‍ ഷെയറിങ് സൈറ്റുകളിലൊന്നായ മെഗാഅപ്‌ലോഡിന്റെ പ്രവര്‍ത്തനം അമേരിക്കന്‍ സര്‍ക്കാര്‍ തടഞ്ഞു. സൈറ്റിന്റെ സ്ഥാപകരായ ആറുപേര്‍ക്കെതിരേ പകര്‍പ്പവകാശനിയമലംഘനത്തിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. യൂസര്‍മാര്‍ക്ക് വലിയ ഫയലുകള്‍ സൗജന്യമായി ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയ കമ്പനിയായിരുന്നു മെഗാഅപ്‌ലോഡ്.

പകര്‍പ്പവകാശലംഘനത്തിലൂടെ വിവിധ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമായി 5000 ലക്ഷം ഡോളറിന്റെ നഷ്ടമാണ് മെഗാഅപ്‌ലോഡ് ഉണ്ടാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. അമേരിക്കയില്‍ ഇതുവരെയുള്ളതില്‍ വച്ചേറ്റവും വലിയ പകര്‍പ്പവകാശലംഘനകേസായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്.

ഇന്റര്‍നെറ്റിനെ നിയന്ത്രിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ടിനും പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടീസ് ആക്ടിനുമെതിരേ ലോകവ്യാപകമായി പ്രക്ഷോഭം ശക്തമായി കൊണ്ടിരിക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. ഇതിനു പ്രതികാരമായി ചില ഹാക്കര്‍മാര്‍ക്ക് എഫ്ബിഐയുടെയും നീതിന്യായവകുപ്പിന്റെയും വെബ്‌സൈറ്റുകള്‍ തകര്‍ത്തു.

English summary
Megaupload, one of the internet's largest file-sharing sites, has been shut down by officials in the US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X