കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോഡാഫോണിന് 11000 കോടി രൂപ നികുതി അടക്കേണ്ട

  • By Ajith Babu
Google Oneindia Malayalam News

Vodafone
ദില്ലി: 2007ല്‍ ഹച്ചിസണ്‍ എസ്സാറിന്റെ 67% ഓഹരികള്‍ വാങ്ങി ഇന്ത്യയില്‍ മൊബൈല്‍ സര്‍വീസ് ആരംഭിച്ചതിന് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡാഫോണ്‍ 220 കോടി ഡോളര്‍ (ഏകദേശം 11,000 കോടി രൂപ) നികുതി അടയ്ക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

2007ല്‍ ഹച്ചിസണെ ഏറ്റെടുത്തപ്പോള്‍ വോഡാഫോണില്‍ നിന്ന് നികുതിയായി ഈടാക്കിയ 2500 കോടി രൂപ തിരിച്ചു നല്‍കാനും ചീഫ് ജസ്റ്റീസ് എസ്എച്ച് കപാഡിയ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ആദായനികുതി വകുപ്പിനോട് നിര്‍ദ്ദേശിച്ചു.രണ്ടു മാസത്തിനകം നാലു ശതമാനം പലിശയോടെ കൂടി തുക തിരിച്ചു നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

വോഡാഫോണില്‍ നിന്ന് ആദായനികുതിയായി 2,500 കോടി രൂപ ഈടാക്കിയ നടപടി 2010ല്‍ ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം വോഡാഫോണ്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ്. സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് വോഡഫോണിന്റെ ഓഹരി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 1.4 ശതമാനം ഉയര്‍ന്നു.

ബോംബെ ഹൈക്കോടതിയെ ചോദ്യം ചെയ്ത വോഡാഫോണ്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇന്ത്യയ്ക്ക് പുറത്ത് വച്ച് നടന്ന ഈ ഇടപാടിനുമേല്‍ നികുതി ചുമത്താന്‍ ആദായ നികുതി വകുപ്പിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ്ജസ്റ്റീസ് കപാഡിയയും ജസ്റ്റീസ് സ്വതന്ത്രര്‍ കപൂറും ഒരേ വിധി പുറപ്പെടുവിച്ചപ്പോള്‍ ബെഞ്ചിലെ മൂന്നാമത്തെ അംഗം ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന്‍ വിധിന്യായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ഹോങ്കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഹച്ചിസണ്‍ എസാര്‍ ഗ്രൂപ്പിന്റെ 67 ശതമാനം ഓഹരികള്‍ 2007ലാണ് വോഡാഫോണ്‍ ഏറ്റെടുത്തത്. സിയാമന്‍ ഐലന്‍ഡില്‍ വച്ച് നടന്ന ഇടപാടിനായി 11.2 ബില്യണ്‍ ഡോളര്‍ ആണ് വോഡാഫോണ്‍ ചെലവാക്കിയത്.

English summary
The Supreme Court on Friday rejected the income tax (I-T) department's claim of Rs 11,000 crore in capital gains tax from Vodafone, holding that the global telecom giant's acquisition of Hutchison Telecom was "offshore" in character and outside the jurisdiction of Indian authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X